ഫേസ്ബുക്ക് വിവരച്ചോര്‍ച്ച; യു.എസ് സെനറ്റ് സമിതിയോട് മാപ്പ് പറഞ്ഞ് സക്കര്‍ബര്‍ഗ്

ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നതിന് അമേരിക്കന്‍ സെനറ്റ് സമിതിക്ക് മുന്നാകെ മാപ്പ് പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയാത്തത് തന്റെ തെറ്റാണ്. ഇതില്‍ ക്ഷമ ചോദിക്കുന്നു. ദോഷകരമായി ഫേസ്ബുക്കിനെ ഉപയോഗിക്കാം എന്നത് ഗൗരവമായി എടുത്തില്ല.

2015ല്‍ തന്നെ കേംബ്രിഡ്ജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നു. ഇനി ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞത് വിശ്വസിച്ചതാണ് തന്റെ തെറ്റെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് മുതലെടുക്കാന്‍ റഷ്യ എപ്പോഴും ശ്രമിച്ചുവരികയാണെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. ഏഴുപേജുള്ള സാക്ഷ്യപത്രത്തിലാണ് ഫേസ്‍ബുക്ക് മേധാവി കാര്യങ്ങള്‍ വിശദീകരിച്ചത്. ഇന്നും സെനറ്റിലെ മറ്റൊരു സമിതിക്ക് മുമ്പാകെ സക്കര്‍ബര്‍ഗ് ഹാജരായി വിശദീകരണം നല്‍കും.

error: Content is protected !!