വിഴിഞ്ഞം തുറമുഖ കരാർ : സമയം നീട്ടി നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖ കരാർ നിർമാണം സമയബന്ധിതമായി തന്നെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ നീട്ടുന്ന കാര്യം ഇപ്പോൾ സർക്കാർ ആലോചിക്കുന്നില്ലെന്നും അദാനി പോർട്സ് സിഇഒ കരണ്‍ അദാനിയെ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ കരണ്‍ അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. നേരത്തേ, വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കൂടുതൽ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓ​ഖി ദു​ര​ന്തം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന് ത​ട​സ​മാ​യെ​ന്നാ​ണ് കന്പനിയുടെ വി​ശ​ദീ​ക​ര​ണം. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്ന് ഡ്ര​ഡ്ജ​ർ ത​ക​ർ​ന്ന​താ​ണ് കാ​ര​ണ​മെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് അ​റി​യി​ച്ചിരുന്നു.

error: Content is protected !!