കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; രാഷ്ട്രപതി ഒപ്പിട്ടു

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. ബാലസംരക്ഷണനിയമമായ പോസ്കോ ആക്ടില്‍ ഭേദഗതി വരുത്തിയാണ്. ബാലപീഡര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്നത്.

പോസ്കോ നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള ഓര്‍ഡിനന്‍സ് ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത് അംഗീകരിക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കുകയുമായിരുന്നു. ഇനി ഔദ്യോഗികവിജ്ഞാപനം എന്ന സാങ്കേതികനടപടി കൂടി പൂര്‍ത്തിയാവുന്നതോടെ ബാലപീഡര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പോക്സോ ആക്ട് രാജ്യത്ത് നടപ്പില്‍ വരും.

error: Content is protected !!