തലസ്ഥാനത്ത് ശക്തമായ കടല്‍ ക്ഷോഭം

സംസ്ഥാനത്ത് വീണ്ടും കടല്‍ക്ഷോഭം. തലസ്ഥാനത്തെ തീരപ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം. വലിയ തുറ, ശംഖുമുഖം തീരത്താണ് പ്രക്ഷുബ്ധമായ കടല്‍ തീരത്തേക്ക് അടിച്ചു കയറുന്നത്.

പത്തിലധികം വീടുകള്‍ ഇതിനോടകം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നിട്ടുണ്ട്. ശക്തമായ കടലാക്രമണം തുടരുന്നതിനാൽ കൂടുതൽ വീടുകൾ തകരുമോ എന്ന ആശങ്കയിലാണ് തീരദേശത്തെ ജനങ്ങള്‍.

കന്യാകുമാരിയും കുളച്ചലുമടക്കമുള്ള തമിഴ്നാടിന്‍റെ ദക്ഷിണതീര മേഖലയില്‍ 2-3 മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകളുണ്ടാവുമെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു. ഇതിന് തുടര്‍ച്ചയായുള്ള കടല്‍ ക്ഷോഭമാണ് തിരുവനന്തപുരത്തുണ്ടായതെന്നാണ് കരുതുന്നത്.

You may have missed

error: Content is protected !!