കേന്ദ്രസംഘം കീഴാറ്റൂരിലേക്ക്

കീഴാറ്റൂർ ബൈപ്പാസുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു. ബൈപ്പാസുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പ്രശ്നങ്ങൾ പഠിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ റിസർച്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കീഴാറ്റൂർ സന്ദർശിക്കും.

മേയ് മൂന്ന്, നാല് തീയതികളിലായിരിക്കും സന്ദർശനം. ദേശീയപാത അതോറിറ്റി,സംസ്ഥാന സർക്കാർ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. വയലിലൂടെയുള്ള ഇപ്പോഴത്തെ അലൈന്‍മെന്‍റ് ഒഴിവാക്കണമെന്നാണ് സമരം നടത്തുന്ന വയല്‍കിളികളുടെ ആവശ്യം.

error: Content is protected !!