മാതമംഗലത്ത് പടക്ക കടയ്ക്ക് തീപിടിച്ചു
മാതമംഗലത്ത് പടക്ക കടയ്ക്ക് തീപിടിച്ചു. മാതമംഗലം മെയിൻ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഉച്ചക്ക് 12നായിരുന്നു സംഭവം. മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നില പൂർണമായും കത്തി നശിച്ചു. കടയുടെ സമീപത്തുണ്ടായിരുന്ന ബൈക്കും കത്തിനശിച്ചു
തീപിടിച്ചത് ശ്രദ്ധയിൽപ്പെട്ടയുടനെ ആളുകൾ കടയുടെ പുറത്തേക്ക് ഇറങ്ങിയതുകൊണ്ട് വൻദുരന്തം ഒഴിവായി. അഗ്നിശനസേനയും പ്രദേശവാസികളും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.