കണ്ണൂർ കീഴുന്ന പാറയിൽ ഇടിമിന്നലിൽ വീട് തകർന്നു.

തോട്ടട കീഴുന്നപാറയിലെ തിരുവാരത്ത് പ്രകാശന്റെ വീടാണ് ശക്തമായ ഇടിമിന്നലിൽ ഭാഗികമായി തകർന്ന്.ഇന്നലെ രാത്രി ഉണ്ടായ ശകമായ ഇടിമിന്നലിൽ ജനൽ ഗ്ലാസുകൾ പൂർണ്ണമായും തകർന്നു.ജനലിന്റെ മര ഭാഗങ്ങൾ പൊട്ടി വിണ്ടുകീറിയ നിലയിലും.

മെയിൻ സ്വിച്ച് അടക്കമുള്ള സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു.കോൺക്രീറ്റ് വിണ്ടു കീറുകയും ചെയ്തു.ഏകദേശം ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. കോർപ്പറേഷൻ കൗൺസിലർ ഭാരതി സംഭവസ്ഥലം സന്ദർശിച്ചു.

error: Content is protected !!