ജനകീയമാകാന്‍ ബി എസ് എന്‍ എല്‍

ബിഎസ്എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപയോഗിക്കുന്നവര്‍ക്ക് വന്‍ ഓഫറുകള്‍. മാസവാടക മാത്രം ഈടാക്കി ലാന്‍ഡ് ലൈനില്‍നിന്നുള്ള കോളുകള്‍ സൗജന്യമാക്കി. ലാന്‍ഡ്‌ലൈനില്‍നിന്ന് ഏതു നെറ്റുവര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം എന്നത് ഇപ്പോള്‍ പരസ്യം ചെയ്യുകയാണ് ബിഎസ്എന്‍എല്‍.

നഗരപ്രദേശങ്ങളില്‍ 240 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 180/220 രൂപയും മാസവാടകയിലാണ് ബിഎസ്എന്‍എല്‍ ഈ സേവനം ലഭ്യമാക്കുന്നത്.
നിലവില്‍ ബിഎസ്എന്‍എല്‍ ടു ബിഎസ്എന്‍എല്‍ മാത്രമായിരുന്നു സൗജന്യ കോളുകള്‍ ലഭ്യമാക്കിയിരുന്നത്. ഇതോടൊപ്പം ഞായറാഴ്ച്ചകളിലും രാത്രികാലങ്ങളിലും കോളുകള്‍ സൗജന്യമായിരുന്നു.

എല്ലാ കോളുകളും സൗജന്യമാക്കുന്നതോടെ നിലവിലുള്ള ഓഫറുകളുടെ ആവശ്യം ഇല്ലാതെ വരും. നിലവില്‍ കണക്ഷന്‍ ഉള്ളവര്‍ക്ക് അതാത് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ നല്‍കിയും കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടും ഈ ഓഫറിലേക്ക് സൗജന്യമായി മാറാന്‍ സാധിക്കും.

error: Content is protected !!