മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിലേക്ക് യുവമോര്‍ച്ച മാർച്ച് നടത്തി. മമ്പറം ടൗണ്‍ കെഎസ്ആർടിസിയിൽ 4051 പേർക്കു അഡ്വൈസ് മെമ്മോ നൽകിയിട്ടും നിയമനം നടത്താത്തതിൽ പ്രതിഷേധിച്ചാണ് മാർച്ച്. മമ്പറം ടൗണിൽ നിന്നാണു പ്രകടനം തുടങ്ങിയത്. പടിഞ്ഞിറ്റാംമുറിയിൽ വച്ചു പൊലീസ് തടഞ്ഞു. യുവമോർച്ച പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. വൻ പൊലീസ് സന്നാഹമാണു നിലയുറപ്പിച്ചിരുന്നത്.

സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി.അരുൺ, ജില്ലാ ഭാരവാഹികളായ പി.വി.അജേഷ്, സി.എം.ജിതേഷ്, കെ.ഉദേഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് പി.ആർ.രാജൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!