ഇളമാങ്കൽ കോളനിയിൽ സൗരോർജ്ജ വൈദ്യുതി എത്തി

കണ്ണൂര്‍: വൈദ്യുതി വെളിച്ചം സ്വപ്നം മാത്രമായിരുന്ന പാട്യം പഞ്ചായത്തിലെ ഇളമാങ്കൽ കോളനിയിൽ സൗരോർജ്ജ വൈദ്യുതി എത്തി. റോഡ് ഗതാഗതമില്ലാത്തതും വനാന്തർഭാഗത്തുള്ളതുമായ ഇളമാങ്കൽ കോളനിയിൽ തലശ്ശേരി എ എസ് പി യുടെ ഫണ്ട് ഉപയോഗിച്ചാണ് സൗരോർജ്ജ പദ്ധതി നടപ്പിലാക്കിയത്. കണ്ണവം എസ്.ഐ.കെ.വി ഗണേശന്റെ നേതൃത്വത്തിൽ കണ്ണവം ജനമൈത്രി പോലീസാണ് കോളനി യിലെ നാല് വീടുകൾ വൈദ്യുതീകരിച്ചത്.

എഴുപത്തിനാലായിരം രൂപ ചെലവിലാണ് കോളനിയിലെ നാല് വീടുകൾ വൈദ്യുതികരിച്ചത്. സൗരോർജ്ജ വൈദ്യുതിയിൽ മുറികളിൽ വൈദ്യുതി വിളക്കും ഡിടിഎച്ച് കണക്ഷനിൽ എച്ച്.ഡി.ക്ലാരിറ്റിയിൽ ടി വി യുംപ്രവർത്തിക്കും. ചിറ്റാരിപ്പറമ്പിലെ ഫൈബർ മെക്ക് എന്ന സ്ഥാപനമാണ് കോളനിയിൽ ഇത്രയും കുറഞ്ഞ ചെലവിൽ എറ്റവും നൂതനമായ സംവിധാനത്തോടെ ഈ സംരംഭം ഒരുക്കിയത്.കോളനി യിലെ പി. കുഞ്ഞാന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രം നിർവ്വഹിച്ചു. തലശ്ശേരി എ എസ് പി  ചൈത്ര തെരേസ ജോൺ കണ്ണവം എസ്.ഐ. കെ.വി. ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!