കീഴാറ്റൂര്‍ സമരം നുണപ്രചരണം പൊളിഞ്ഞു; പി ജയരാജന്‍

ദേശീയപാത ബൈപാസിനായി കണ്ണൂർ കീഴാറ്റൂരിൽ സർവേ പൂർത്തിയായതോടെ സമരക്കാരുടെ നുണപ്രചാരണം പൊളിഞ്ഞെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. ക്ഷേത്രത്തിന്റെ വയലിൽ അനധികൃതമായി പന്തൽ കെട്ടിയാണ് സമരം ചെയ്തത്. ബൈപാസിന്റെ അലൈമെന്റ് നിശ്ചയിക്കുന്നത് കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ദേശീയപാത അതോറിറ്റിയാണ്. തോട് നികത്തുമെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. ഗവൺമെന്റുമായി യുദ്ധം ചെയ്യാതെ വികസനത്തിനുവേണ്ടി സമരക്കാർ സഹകരിക്കണമെന്നും കീഴാറ്റൂർ വയൽ സന്ദർശിച്ചശേഷം പി.ജയരാജൻ പറഞ്ഞു.

error: Content is protected !!