വി എസ്സിന്‍റെ പടപ്പുറപ്പാട്: വിവാദമായ മൂന്ന് കേസുകള്‍ സി ബി ഐ അന്വേഷിക്കണം

വിവാദമായ ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്നു ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. വിവാദമായ പാറ്റൂര്‍ ഭൂമിയിടപാട്, മൈക്രോഫിനാന്‍സ് കേസുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടു വിഎസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി. ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ടു വന്ന സാഹചര്യത്തിലാണു വിഎസിന്റെ നീക്കം. മൂന്നാം തവണയാണു മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ടു നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവു കണ്ടെത്താനായില്ലെന്നു വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ കേസുകള്‍ അന്വേഷിച്ച വിജിലന്‍സ് സംഘത്തിനു ഒന്നിലേറെ തവണ ഹൈക്കോടതിയില്‍നിന്നു വിമര്‍ശനം ഏല്‍ക്കേണ്ടി വന്നതും കോടതികളില്‍നിന്നു തിരിച്ചടിയുണ്ടാകുന്നതും അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

അതേസമയം, എസ്എൻഡിപി യോഗത്തിന്റെ മൈക്രോഫിനാൻസ് പദ്ധതി തട്ടിപ്പുകേസിൽ വിഎസിന്റെ മൊഴിയെടുക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.കേസിലെ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് ഒരുമാസത്തെ സമയം തേടിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിലവിൽ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് കോടതിയെ സമീപിച്ചിരുന്നു. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണു വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് ചുമത്തിയിരുന്നത്.

കേസിലെ അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് ഒരുമാസത്തെ സമയം തേടിയിട്ടുണ്ട്. പ്രതികൾക്കെതിരെ നിലവിൽ തെളിവൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ വെള്ളാപ്പള്ളി നടേശനെതിരെ വിഎസ് കോടതിയെ സമീപിച്ചിരുന്നു. ഗൂഢാലോചന, സാമ്പത്തിക തിരിമറി എന്നീ കുറ്റങ്ങളാണു വെള്ളാപ്പള്ളിക്കെതിരെ വിജിലൻസ് ചുമത്തിയിരുന്നത്.

error: Content is protected !!