തമിഴ്നാടിന് ഒരു നേതാവ് വേണം, അതിനാണ് ഞാൻ വരുന്നത്:രജനികാന്ത്

രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ നിലപാട് വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. തമിഴ്നാടിന് ഒരു നേതാവ് വേണം, അതിനാണ് ഞാൻ വരുന്നത്. തമിഴ്നാട്ടിൽ എംജിആർ ഭരണത്തിന് സമാനമായ ഒരു ഭരണം കൊണ്ടുവരുമെന്നും ചെന്നൈയിൽ എംജിആറിന്‍റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങിൽ താരം പറഞ്ഞു.

തമിഴ് രാഷ്ട്രീയത്തിൽ ഇപ്പോൾ ഒരു ശൂന്യത ഉണ്ട്. രാഷ്ട്രീയക്കാർ അവരുടെ കർത്തവ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുകയാണ്. ആത്മീയ രാഷ്ട്രീയം എന്ന് ഞാൻ പറഞ്ഞപ്പോൾ പലരും ചോദിച്ചു എന്താണ് അതെന്ന്. എന്നാൽ വരും ദിവസങ്ങളിൽ അത് എന്താണെന്ന് എല്ലാവർക്കും വ്യക്തമാകുമെന്നും രജനി പറഞ്ഞു.

ഡിസംബറിൽ രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായാണ് രജനീകാന്ത് ഒരു പൊതുചടങ്ങിൽ പങ്കെടുക്കുന്നത്. ആയിരക്കണക്കിനു ജനങ്ങളാണ് താരത്തെ കാണാൻ എത്തിയിരുന്നത്.

error: Content is protected !!