അമ്മ മക്കള്‍ മുന്നേറ്റ കഴകം; ടി.ടി.വി.ദിനകരന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു

എഐഎഡിഎംകെ വിമത നേതാവ് ടിടിവി.ദിനകരന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തി. അമ്മ മക്കള്‍ മുന്നേറ്റ കഴകം എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ ചിഹ്നം കുക്കറാണെന്നും മധുരയിലെ മേലൂരില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ ദിനകരന്‍ പ്രഖ്യാപിച്ചു. ജയലളിതയുടെ ചിത്രം ആലേഖനം ചെയ്ത കറുപ്പും, ചുവപ്പും, വെളുപ്പും കലര്‍ന്ന പതാകയും പ്രഖ്യാപന സമ്മേളനത്തില്‍ പ്രസിദ്ധപ്പെടുത്തി. നൂറുകണക്കിന് പാര്‍ട്ടി നേതാക്കളഉം അണികളും നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.

ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നടന്ന ആര്‍കെ നഗര്‍ ഉപ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയെ തറപറ്റിച്ച് ദിനകര പക്ഷം വന്‍ വിജയം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വതന്ത്രമായ രാഷ്ട്രീയ പ്രഖ്യാപനവുമായി ദിനകരന്‍ രംഗത്തെത്തിയത്. രണ്ടില തന്നെയാണ് നമ്മളുടെ ചിഹ്നം, അതിന് വേണഅടിയുള്ള നിയമ പോരാട്ടത്തിലാണ് നമ്മളെന്നും ദിനകരന്‍ ചടങ്ങില്‍ പ്രഖ്യാപിക്കുകയുണ്ടായി.

error: Content is protected !!