ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടി

യുപിയിൽ ബിഎസ്പിയുമായുള്ള സഖ്യം തുടരുമെന്ന് സമാജ് വാദി പാർട്ടിയുടെ പ്രഖ്യാപനം. യുപിയിലെ കൈരാനയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിലും ലോക്സഭയിലും സഖ്യം തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിജെപി എംപി മരിച്ചതിനെ തുടര്‍ന്നാണ് കൈരാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്‍റിലും ഇരുകക്ഷികളും ഒരുമിച്ച് നീങ്ങുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ഇന്നലെ മായാവതിയുമായി അഖിലേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു.

പാര്‍ലമെന്റിലും സഖ്യം തുടരും. മായാവതിയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 2019 ലും ഒരുമിച്ച് നില്‍ക്കാനാണ് തീരുമാനമെന്നു അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

error: Content is protected !!