ആക്രമ പരമ്പര; മൗനം വെടിഞ്ഞ് അമിത് ഷായും മോദിയും

ത്രിപുരയിലെ തിരഞ്ഞെടുപ്പ് റിസള്‍ട്ട്‌ വന്നതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ഉണ്ടായ പ്രതിമ തകര്‍ക്കല്‍ സംഭവം പാര്‍ലമെന്റില്‍ ഉയര്‍ത്തി പ്രതിപക്ഷം. പ്രതിമ തകര്‍ത്ത സംഭവത്തില്‍ രാജ്യസഭ നടപടികള്‍ രണ്ടുമണി വരെ നിര്‍ത്തിവെച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് സഭ നിര്‍ത്തിവച്ചിരിക്കുന്നത്.

സംഭവം വിവാദമായയോടെ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും രംഗത്തെത്തി. ത്രിപുരയിലെയും തമിഴ്നാട്ടിലെയും സംഭവങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം സംഭവങ്ങളില്‍ അന്വേഷണം നടത്തി എത്രയും വേഗം നടപടിയെടുക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോട് ആവശ്യപ്പെട്ടതായും ആഭ്യന്തരമന്ത്രാലയത്തോടനുബന്ധിച്ച വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ പ്രതിമ തകര്‍ത്തതിനെ അപലപിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷായും രംഗത്തെ്ത്തി. പ്രതിമ തകര്‍ത്ത സംഭവം അപലപനീയമാണ്. ഒരു പ്രതിമ തകര്‍ക്കുന്നതിനോടും യോജിപ്പില്ല. പ്രതിമ തകര്‍ത്തത്തില ബിജെപിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും അദേഹം പറഞ്ഞു.

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ലെനിന്റെ പ്രതിമകള്‍ തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ വെല്ലൂരില്‍ ഇ.വി.രാമസ്വാമി(പെരിയാര്‍)യുടെ പ്രതിമയ്ക്ക് നേരെയും ആക്രമണമുണ്ടായി. ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ത്തുപോലെ തമിഴ്നാട്ടില്‍ പെരിയാല്‍ പ്രതിമകളും തകര്‍ക്കുമെന്നായിരുന്നു എച്ച്.രാജയുടെ പോസ്റ്റ്.

error: Content is protected !!