അഭയ കേസ്; ഫാദര്‍ ജോസ് പുതൃക്കയലിനെ വെറുതെ വിട്ടു

ഏറെ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയകേസിലെ രണ്ടാം പ്രതി ഫാദര്‍ ജോസ് പുതൃക്കയലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സ്റ്റെഫിയും വിചാരണ നേരിടണം. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ ആണ് തിരുവനന്തപുരം സിബിഐ കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതി വിധി. തിരുവനന്തപുരം സി.ബി.ഐ കോടതിയുടേതാണ് വിധി. അതേസമയം, ഒന്നാം പ്രതി ഫാദര്‍ തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ക്കെതിരായ വിചാരണ തുടരാമെന്നും സി.ബി.ഐ കോടതി വ്യക്തമാക്കി.

കേസിന്റെ വിചാരണ പ്രത്യേക സി.ബി.ഐ. കോടതിയില്‍ മാര്‍ച്ച് 14ന് തുടങ്ങും. അഭയ മരണപ്പെട്ട് 25 വര്‍ഷത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. 2008 നവംബര്‍ 18ന് കേസിലെ പ്രതികളെ സി.ബി.ഐ. അറസ്റ്റ് ചെയ്തിരുന്നു. 2009 ജൂലായ് 17ന് കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ നീണ്ടു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റിനുള്ളില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2009 ജൂലായ് 19-നാണ് പ്രതികള്‍ക്കെതിരേ കുറ്റപത്രം നല്‍കിയത്. 2011 മാര്‍ച്ച് 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഏഴുവര്‍ഷമായി ഹര്‍ജിയില്‍ വാദം നടന്നിരുന്നില്ല.

error: Content is protected !!