ത്രിപുരയിൽ റീ കൗണ്ടിങ്ങ്

ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ വന്‍ പരാജയം നേരിട്ട സി.പി.ഐ.എമ്മിന് തിരിച്ചടിയായി ചില മണ്ഡലങ്ങളില്‍ റീകൗണ്ടിങ്. നാല് മണ്ഡലങ്ങളിലാണ് വീണ്ടും വോട്ടെണ്ണല്‍ നടക്കുന്നത്. മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ മണ്ഡലമായ ധന്‍പൂരും ഇതില്‍ ഉള്‍പ്പെടും.

വോട്ടെണ്ണലില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി നേരത്തെ ബിജെപി രംഗത്തെത്തിയിരുന്നു. ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ തടസപ്പെട്ടിരുന്നു. ഇതോടെയാണ് വീണ്ടും വോട്ടണ്ണല്‍ വേണ്ടി വന്നത്.

1987 ലാണ് ത്രിപുരയില്‍ സി.പി.ഐ.എം അധികാരത്തിലെത്തിയത്. 1988-1993 കാലഘട്ടത്തിലൊഴികെ സംസ്ഥാനം ഭരിച്ചത് സി.പി.ഐ.എമ്മാണ്. 19931998 കാലഘട്ടത്തില്‍ ദശരഥദേബായിരുന്നു മുഖ്യമന്ത്രി. അതിനുശേഷം ത്രിപുരയുടെ നായകസ്ഥാനം മണിക് സര്‍ക്കാരിനായി. മണിക് സര്‍ക്കാരിന്റെ ജനകീയതയായിരുന്നു സിപിഎമ്മിനെ ത്രിപുരയില്‍ നിലനിര്‍ത്തി പോന്നിരുന്നത്. എന്നാല്‍ ഇത്തവണ കനത്ത തിരിച്ചടിയാണ് സി.പി.ഐ.എം കോട്ടയ്ക്ക് നേരിടേണ്ടി വന്നത്.

error: Content is protected !!