സിപിഐ സംസ്ഥാന കൗണ്‍സില്‍ അഴിച്ചു പണി

സിപിഐ സംസ്ഥാന കൗണ്‍സില്‍ അഴിച്ചു പണി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വിശ്വസ്തനെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. കണ്‍ട്രോള്‍ കമ്മീഷന്‍ സെക്രട്ടറിയും കാനത്തിന്‍റെ വിശ്വസ്തനുമായ വാഴൂര്‍ സോമനെയാണ് കൗണ്‍സിലിന് ഒഴിവാക്കിയത്.

ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവാണ് വാഴൂര്‍ സോമന്‍. അഴിമതി ആരോപണത്തെ തുടര്‍ന്നാണ് പുറത്താക്കിയത്. ഇസ്മയില്‍ പക്ഷത്തെ എംപി അച്യുതനെയും പാലക്കാട് നിന്നുള്ല ഈശ്വരി രേശനെയും കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. അതേസമയം ഇ.എസ് ബിജിബോള്‍ സംസ്ഥാന കൗണ്‍സിലില്‍ തിരിച്ചെത്തി.

error: Content is protected !!