രാഹുല്‍ ഗാന്ധി ഇറ്റലിയില്‍:പരാജയം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ ആളില്ല

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇറ്റലിയില്‍. സോണിയാഗാന്ധിയുടെ 93 വയസുള്ള അമ്മയോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ ഇറ്റലിയിലേക്ക് പോകുന്നുവെന്ന് രാഹുല്‍ ഗാന്ധി തന്നെയാണ് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

ബിജെപിയുടെ തേരോട്ടത്തില്‍ ത്രിപുരയില്‍ നിന്നും നാഗാലാന്‍ഡില്‍ നിന്നും കോണ്‍ഗ്രസ് വൈറ്റ് വാഷ് ചെയ്തപ്പോള്‍ ദേശിയ അധ്യക്ഷന്‍ ഒരു പ്രതികരണത്തിന് പോലും നടത്താത്തത് പ്രവര്‍ത്തകരെയും നിരാശരാക്കിയിട്ടുണ്ട്. ത്രിപുര, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍പോലും ജയിക്കാനായില്ല. ത്രിപുരയില്‍ 2013ല്‍ പത്ത് സീറ്റ് ലഭിച്ച കോണ്‍ഗ്രസ് ഇത്തവണ സംപൂജ്യരായി. ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് 500ല്‍ താഴെയാണ് ലഭിച്ച വോട്ട്.

error: Content is protected !!