തേനിയിൽ വനയാത്രികർ കാട്ടുതീയിൽ അകപ്പെട്ട സംഭവം: 8 മരണം

ത​മി​ഴ്നാ​ട്ടി​ലെ തേ​നി​യി​ൽ കാ​ട്ടു​തീ​യി​ൽ എട്ടു പേ​ർ മ​രി​ച്ചു. തേ​നി ഡി​വൈ​എ​സ്പി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. കാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രി​ൽ 19 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ഇ​വ​രി​ൽ പ​രി​ക്കേ​റ്റ ഒ​മ്പ​തു പേ​രെ ബോ​ഡി​നാ​യ്ക്ക​ന്നൂ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ര​ക്ഷ​പെ​ട്ട 10 പേ​ർ ഇ​പ്പോ​ഴും കു​രങ്ങ​ണി വ​ന​ത്തി​നു​ള്ളി​ലാ​ണ്. പൊ​ള്ള​ലേ​റ്റ് അ​വ​ശ​നി​ല​യി​ലാ​യ ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഇ​വ​രെ താ​ഴ്‌​വ​ര​യി​ൽ‌ എ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

കാ​ട്ടി​ൽ അ​ക​പ്പെ​ട്ട 18 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. ഇ​വ​ർ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. എ​ട്ട് പു​രു​ഷ​ൻ​മാ​രും 26 സ്ത്രീ​ക​ളും മൂ​ന്നു കു​ട്ടി​ക​ളു​മാ​ണ് ട്ര​ക്കിം​ഗ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കു​ര​ങ്ങ​ണി മ​ല​യി​ലാ​യി​രു​ന്നു ട്ര​ക്കിം​ഗ് സം​ഘം കു​ടു​ങ്ങി​യ​ത്.

കാ​ട്ടു​തീ പ​ട​രു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ച്ചി​രു​ന്നു. സം​ഘം അ​ന​ധി​കൃ​ത​മാ​യി മ​ല ക​യ​റി​യ​താ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മൂ​ന്നാ​റി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ട​ങ്ങു​ന്ന സം​ഘം മ​ല​ക​യ​റു​ക​യാ​യി​രു​ന്നു. തേ​നി​യി​ലെ ബോ​ഡി​മേ​ട്ട് ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ കാ​ട്ടു​തീ മൂ​ലം ഇ​വ​ർ കാ​ട്ടി​ൽ‌ അ​ക​പ്പെ​ട്ടു.

വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്നു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ൻ വ്യോ​മ​സേ ന​യ്ക്കു പ്ര​തി​രോ​ധ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ നി​ർ​ദേ​ശം ന​ൽ​കി. ജി​ല്ലാ ക​ല​ക്ട​റു​മാ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി. മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

error: Content is protected !!