തമിഴ്നാട് തേനിയിൽ വന യാത്രയ്ക്ക് പോയ വിദ്യാർത്ഥി സംഘം കാട്ടുതീയിൽപ്പെട്ടു: രക്ഷാപ്രവർത്തനം ഊർജ്ജിതം

കോയമ്പത്തൂര്‍ ഈറോഡ്, തിരുപ്പൂര്‍, സേലം എന്നിവിടങ്ങളിലെ സ്വകാര്യ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണു കാട്ടുതീയില്‍പ്പെട്ടു കാണാതായത്. തമിഴ്നാട് തേനി കൊരങ്ങണി വനമേഖലയിലാണ് വിദ്യാർത്ഥികൾ കാട്ടുതീയില്‍ അകപ്പെട്ടത്. അപകടത്തിൽപ്പെട്ട 15പേരെ രക്ഷപ്പെടുത്തി. പലരും പൊള്ളലേറ്റ് അവശ നിലയിലാണ്.

മീശപ്പുലിമല ട്രക്കിങ്ങിനായി പോയവരാണു കാട്ടിനുള്ളില്‍ കുടുങ്ങിയത്. 40 പേരാണു സംഘത്തിലുണ്ടായിരുന്നത്.

വ്യോമ സേനയുടെ രണ്ടു ഹെലികോപ്റ്ററുകള്‍ ഉള്‍പ്പെടെ കൊരങ്ങണി വനമേഖലയിലെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ വ്യോമസേനയ്ക്ക് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ നിര്‍ദേശം നല്‍കി.

തേനി ജില്ലാ കലക്ടറുമായുംരക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചര്‍ച്ച നടത്തി.സംഘത്തിലെ ഒരു പെണ്‍കുട്ടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കൊളുക്കുമല കാണാനെത്തി മടങ്ങുന്നതിനിടെയാണു കുട്ടികള്‍ അപകടത്തില്‍പ്പെട്ടത്.

കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. വിദ്യാര്‍ഥികള്‍ അനധികൃതമായി മല കയറിയതാണ് അപകടത്തിനിടയായത്

error: Content is protected !!