ന്യൂനമർദ്ദം, ജാഗ്രതാ നിർദേശം നീട്ടി:മീൻപി‌ടിക്കാൻ പോകരുതെന്ന പ്രത്യേക നിർദേശം

ശ്രീലങ്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തെത്തുടർന്നുള്ള ജാഗ്രതാ നിർദേശം നീട്ടി. തെക്കൻ മേഖലകളിലെ മത്സ്യത്തൊഴിലാളികൾ 48 മണിക്കൂർ കൂടി മത്സ്യബന്ധനത്തിനു പോകരുതെന്നാണ് കാലാവസ്ഥാ വകുപ്പ് ഇന്ന് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ന്യൂനമർദ മേഖല ശക്തിപ്രാപിക്കുന്നതിനാലാണ് നിർദേശം. കന്യാകുമാരി മേഖലയിലെ കടലിൽ മീൻപി‌ടിക്കാൻ പോകരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും 2.6 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരമുള്ള തിരമാലകളുണ്ടായേക്കാമെന്നുമായിരുന്നു ശനിയാഴ്ച കേന്ദ്രകാലാവസ്ഥാവകുപ്പ് നിർദേശം നൽകിയിരുന്നത്. തെ​​​​​ക്ക് ന്യൂ​​​​​ന​​​​​മ​​​​​ർ​​​​​ദം രൂ​​​​​പ​​​​​പ്പെ​​​​​ടു​​​​​ക​​​​​യും പ​​​​​ടി​​​​​ഞ്ഞാ​​​​​റ​​​​​ൻ ദി​​​​​ശ​​​​​യി​​​​​ൽ ല​​​​​ക്ഷ​​​​​ദ്വീ​​​​​പി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങി ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ക​​​​​യും ചെ​​​​​യ്യാ​​​​​നി​​​​​ടയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

error: Content is protected !!