ഹന്‍സിക പറ്റിച്ചു; പരാതിയുമായി മാനേജര്‍

തെന്നിന്ത്യന്‍ താരസുന്ദരി ഹന്‍സികയ്‌ക്കെതിരെ പരാതിയുമായി മുന്‍ മാനേജര്‍ മുനിസ്വാമി. തന്റെ പ്രതിഫലം നല്‍കാതെ നടി പറ്റിച്ചുവെന്ന് ചൂണ്ടിക്കാട്ടി നടികര്‍ സംഘത്തിന് പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം. പരാതിയില്‍ പറയുന്നതിങ്ങനെ. കലൈപുലി എസ് തനു നിര്‍മ്മിച്ച് ദിനേഷ് സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തിലേക്ക് നായികയെ തിരയുകയായിരുന്നു. കുറച്ചു നടിമാരോടൊക്കെ സംസാരിച്ചെങ്കിലും അതൊന്നും ശരിയായില്ല അവസാനം ഹന്‍സികയുടെ അമ്മയെ സമീപിച്ചു.

അന്ന് ഹന്‍സികയ്ക്ക് മാനേജരില്ലായിരുന്നു. നടിയ്ക്ക് ഈ സിനിമ ലഭിക്കുകയാണെങ്കില്‍ അതിന്റെ കമ്മീഷന്‍ തരാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ സിനിമ അവര്‍ക്ക് ലഭിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം കമ്മിഷനെപ്പറ്റി സംസാരിക്കാന്‍ അവരെ വിളിച്ചപ്പോള്‍ സതീഷ് എന്നൊരാള്‍ വഴിയാണ് തങ്ങള്‍ക്ക് ഈ ചിത്രം ലഭിച്ചതെന്നും അതിനാല്‍ കമ്മിഷന്‍ തരാനാവില്ലെന്നും പറഞ്ഞു.

അതിനു ശേഷം നിര്‍മ്മാതാവിനോട് പറഞ്ഞപ്പോള്‍ 30 ലക്ഷം രൂപയ്ക്ക് അവര്‍ ചിത്രത്തില്‍ കരാറൊപ്പിട്ടെന്നും 20 ലക്ഷം രൂപ അഡ്വാന്‍സ് ആയി അവര്‍ കൈപ്പറ്റിയെന്നും അറിയാന്‍ കഴിഞ്ഞു. സതീഷ് എന്നൊരാളെപ്പറ്റി കേട്ടുകേള്‍വി പോലുമില്ല. എന്നെ അവര്‍ വിദഗ്ദമായി പറ്റിക്കുകയായിരുന്നു.

error: Content is protected !!