കാത്തിരിപ്പിനൊടുവില്‍ പൂമരം ഇന്ന് തീയേറ്ററില്‍

റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ട്രോളേറ്റു വാങ്ങിയ ചിത്രമെന്ന അപൂര്‍വതയും പേറി കാളിദാസ് ജയറാം-എബ്രിഡ് ഷൈന്‍ ടീമിന്റെ പൂമരം ഇന്ന് തീയേറ്ററുകളിലെത്തും.

ഗാനങ്ങള്‍ പുറത്തിറങ്ങി ഒന്നരവര്‍ഷം കഴിഞ്ഞാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. അനിശ്ചിതത്വത്തിനൊടുവില്‍ മാര്‍ച്ച് 9-നാണ് ആദ്യം റിലീസ് പ്രഖ്യാപിച്ചതെങ്കിലും അവസാനനിമിഷം ഒരാഴ്ച്ച കൂടി റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.

ചിത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ അനന്തമായ കാത്തിരിപ്പിനെ കളിയാക്കി സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍ പ്രേക്ഷകരെ നിറയെ ചിരിപ്പിച്ചിരുന്നു. 2016 നവംബറിലാണ് പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം യൂട്യൂബിലൂടെ പുറത്തു വരുന്നത്. സൂപ്പര്‍ഹിറ്റായ മാറിയ ഈ ഗാനം പുറത്തു വന്നപ്പോള്‍ മുതല്‍ ആരംഭിച്ച കാത്തിരിപ്പാണ് ഇന്നോടെ തീരുന്നത്.

error: Content is protected !!