സോളാര്‍ കമ്മീഷനെ നിയോഗിച്ച കാബിനറ്റ് നോട്ട് കാണാനില്ല

സര്‍ക്കാരാണ് ഇക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്. കമ്മീഷനെ നിയോഗിച്ച കാബിനറ്റ് രേഖകള്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു നഷ്ടമായ വിവരം ചൂണ്ടികാട്ടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അധിക സത്യവാങ്ങ്മൂലം നല്‍കിയിട്ടുണ്ട്.

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടയുള്ളവര്‍ ആരോപണവിധേയരാണ്. രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച് സംഭവത്തില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കമ്മീഷനെ നിയോഗിച്ചത്.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നിയമിച്ച കമ്മീഷന്‍
അദ്ദേഹത്തിനെതിരെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വാദം നടക്കുമ്പോള്‍ കമ്മീഷന്‍ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചതില്‍ അപാകതയുണ്ടെന്നാണ് ഹെക്കോടതിയില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ വാദിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു ശേഷം കമ്മീഷനെ ചോദ്യം ചെയ്യുന്നത് ശരിയാണോ എന്നു കോടതി ചോദിച്ചിരുന്നു.

മുഖ്യമന്ത്രി എന്ന സ്ഥാനത്തിരുന്നാണ് ഉമ്മന്‍ചാണ്ടി തീരുമാനമെടുത്തത്. ഇപ്പോള്‍ വ്യക്തിയെന്ന നിലയില്‍ മൗലീക അവകാശങ്ങളുടെ ലംഘനമുണ്ടായാല്‍ അത് ചോദ്യം ചെയ്യാന്‍ അവകാശമുണ്ടെന്നും കപില്‍ സിബല്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി വാദിച്ചു.

ഇതേതുടര്‍ന്ന് കമ്മീഷന്റെ നിയമനത്തില്‍ ഉത്തരവിട്ട മന്ത്രിസഭാ രേഖകള്‍ പരിശോധിക്കേണ്ടി വരുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. രേഖകള്‍ ഹാജാരക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ആ രേഖകളാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്.

error: Content is protected !!