കോടതി വിധിയില്‍ സന്തോഷമുണ്ട്, പിന്തുണച്ചവര്‍ക്കെല്ലാം നന്ദി; ഹാദിയ

ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീം കോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് ഹാദിയ. ഉടൻ നാട്ടിലേക്ക് വരാൻ ശ്രമിക്കുകയാണ്. നാട്ടിലെത്തിയ ശേഷം മാധ്യമങ്ങളെ കാണുമെന്നും ഹാദിയ പറഞ്ഞു. സേലത്ത് കോളജിലെത്തിയപ്പോഴായിരുന്നു ഹാദിയയുടെ പ്രതികരണം.

ഇന്നലെയാണ് ഹാദിയയുടെയും കൊല്ലം സ്വദേശി ഷെഫിൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി ശരിവച്ചത്. നിയമാനുസൃതം ഭാവികാര്യങ്ങൾ തുടരാൻ ഹാദിയയ്ക്കു സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!