മാര്‍ക്കിന്റെ ജീവജലം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് തുടക്കമായി

മലബാര്‍ അവെയര്‍നസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫിന്റ് (മാര്‍ക്ക്) ആഭിമുഖ്യത്തില്‍ ജീവജലം പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കണ്ണൂരില്‍ തുടക്കമായി. വേനല്‍ക്കാലത്ത് തുറസായ സ്ഥലങ്ങളിലും പൂന്തോട്ടങ്ങളിലും കെട്ടിടങ്ങളിലും പാത്രത്തില്‍ വെള്ളം സംഭരിച്ച് പക്ഷികള്‍ക്കു ദാഹജലമൊരുക്കുകയാണ് ജീവജലം പദ്ധതി. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസ് പൂന്തോട്ടത്തില്‍ മേയര്‍ ഇ.പി.ലത പാത്രത്തില്‍ കുടിവെള്ളം നിറച്ച് നിര്‍വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും ഫോട്ടോ ജേര്‍ണലിസ്റ്റുമായി സി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്ക് പ്രവര്‍ത്തകാരായ ആര്‍. റോഷ്‌നാദ്, മഹേഷ് എന്നിവര്‍ പ്രസംഗിച്ചു. ജീവജലം പദ്ധതിയുടെ ഭാഗമായി പക്ഷികള്‍ക്കു കുടിവെള്ളം ഒരുക്കിയതുമായി ബന്ധപ്പെട്ടുള്ള ഫോട്ടോഗ്രാഫി മത്സരവും നടത്തുന്നുണ്ട്. ഓരോ വീടുകളിലുമൊരുക്കിയ കുടിവെള്ള പാത്രത്തില്‍ നിന്ന് പക്ഷികള്‍ ദാഹമകറ്റുന്നതിന്റെ ചിത്രമാണ് മത്സരത്തിന് പരിഗണിക്കുക. ഫോട്ടോകള്‍ മലബാര്‍ അവെയര്‍നസ് ആന്‍ഡ് റസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് എന്ന ഫെയ്‌സ് ബുക്ക് പേജിലേക്കേ അപ് ലോഡ് ചെയ്യുകയാണ് വേണ്ടത്.

error: Content is protected !!