യുഡിഎഫ് നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പോസ്റ്റുകള്‍; ശോഭന ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി

ചെങ്ങന്നൂരില്‍ കോണ്ഗ്രസ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നതിന് പിന്നാലെ മുന്‍ എംഎല്‍എ ശോഭന ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. തനിക്കെതിരെ അശ്ലീല പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ശോഭന ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി.

ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ് തനിക്കെതിരെ സൈബര്‍ ആക്രമണമെന്നാണ് ശോഭനാ ജോര്‍ജ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വനഷനില്‍ പങ്കെടുത്തപ്പോള്‍ മുതലാണ് തനിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ ആരംഭിച്ചതെന്ന് ശോഭന പറയുന്നു.

തന്നെ അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ യുഡിഎഫ് അനുകൂല പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും വാട്‌സ്ആപ്പിലൂടെയും പ്രചരിക്കുന്നുണ്ടെന്നാണ് ഇവര്‍ പരാതിയില്‍ ആരോപിക്കുന്നത്.
കോണ്‍ഗ്രസില്‍ വനിതകള്‍ക്ക് വളരണമെങ്കില്‍ ആരുടെയെങ്കിലും ഓമനയാവണമെന്നും തന്നെ
ഏറ്റവും അധികം വേട്ടയാടിയിട്ടുള്ളത് രമേശ് ചെന്നിത്തലയാണെന്നും ശോഭന നേരത്തെ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വ്യാപകമായി അശ്ലീല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്‍ത്ഥി സജി ചെറിയാനുവേണ്ടി ശോഭനാ ജോര്‍ജ്ജ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഡി. വിജയകുമാറിനെതിരെയും ശോഭന രംഗത്തെത്തിയിരുന്നു

error: Content is protected !!