കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പിന്തുണ; തിരുത്തി പറഞ്ഞ് യെച്ചൂരി
ദേശീയ തലത്തില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ച സിപിഎം കോണ്‍ഗ്രസ് പിന്തുണ വീണ്ടും സിപിഎമ്മിനെ വെട്ടിലാക്കി. ഇത്തവണ കര്‍ണാടകയിലാണ് ബിജെപിയെ തറപറ്റിക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിപിഎം വെട്ടിലായിരിക്കുന്നത്. സംഭവം വിവാദമായപ്പോള്‍ ബിജെപിയെ തോല്‍പിക്കാന്‍ ഏതു പാര്‍ട്ടിയുമായി കൂടുമെന്നാണ് ഉദ്ദേശിച്ചതെന്ന്സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. കര്‍ണാടകയില്‍ ബിജെപിയെ തോല്‍പിക്കുകയാണ് തങ്ങളുടെ പ്രഥമ ലക്ഷ്യമെന്ന് അദേഹം വ്യക്തമാക്കി.
ബിജെപിക്കെതിരെ നില്‍ക്കുന്ന ശക്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത സമ്മേളനത്തിനിടെ തന്നെ യെച്ചൂരി തന്റെ വാക്കുകള്‍ തിരുത്തി.സിപിഎം മത്സരിക്കാത്ത സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് പറഞ്ഞതെന്ന് അദേഹം വിശദമാക്കി.
കീഴാറ്റൂരില്‍ വയല്‍കിളികള്‍ നടത്തുന്ന സമരം കേരളത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് യെച്ചൂരി വ്യക്തമാക്കി. സിപിഎം സംസ്ഥാന കമ്മറ്റിയും സര്‍ക്കാരും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുമെന്നും അദേഹം പറഞ്ഞു.