ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ശിവസേനയുടെ പിന്തുണ സ്വതന്ത്രന്
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത്, വലത്, ബി ജെ പി മുന്നണികള്‍ക്കെതിരെ ശിവസേന രംഗത്ത്. നിലവിലുള്ള മൂന്ന് മുന്നണികളും ജനദ്രോഹ പരമായ നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും അതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ഉണ്ണി കാര്‍ത്തികേയനെ പിന്തുണയ്ക്കുകയാണെന്നും ശിവസേന.
വടക്കേ ഇന്ത്യയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ എന്‍ഡിയ്‌ക്കെതിരെ ശക്തമായ നിലപാടുകളുമായി രംഗത്തുണ്ടായിരുന്ന ശിവസേന ഇപ്പോള്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നത്.
ശിവസേന അടക്കമുള്ള മറ്റ് സംഘടനകളെ ഒഴിവാക്കി കൊണ്ട് മുന്നോട്ടു പോകുന്ന ബിജെപിയുടെ നടപടികളെ പ്രതിഷേധിച്ചു കൊണ്ടാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നത്. ശിവസേവന ബഹുജന്‍ സമാജ് പാര്‍ട്ടി, അണ്ണാ ഡിഎം കെ, പി എം കെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് നാലാം മുന്നണി രൂപീകരിക്കുകയും നാഷണല്‍ ഡമോക്രാറ്റിക് യൂണിയന്‍-എന്‍ ഡിയു എന്ന പേര് നല്‍കുകയും ചെയ്തുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ പൊള്ളത്തരവും ഒത്തുതീര്‍പ്പ് കൗശലവും ജനങ്ങളുടെ മുന്നില്‍ തുറന്ന് കാണിക്കുവാനാണ് ശിവസേനയുടെ തീരുമാനം. യു ഡി എഫിനേയും എല്‍ ഡി എഫിനേയും ബി ജെ പിയേയും ഏറ്റവും കുറഞ്ഞ വോട്ടിന് പരാജയപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം.