ഷുഹൈബ് വധം : നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടി നടപടി

ഷുഹൈബ് വധം നാല് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആകാശ് തില്ലങ്കേരി , ടി കെ അസ്ക്കര്‍,കെ അഖില്‍,സി എസ് ദീപ് ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് നടപടി.

ഷു​ഹൈ​ബ് വ​ധം സി​ബി​ഐ​ക്ക് വി​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ലും രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കെ​തി​രേ ഹൈ​ക്കോ​ട​തി രം​ഗ​ത്തെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലും സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വി​ളി​ച്ചു ചേര്‍ത്താണ് നടപടി.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ൾ​ക്ക് സി​പി​എം ബ​ന്ധ​മു​ണ്ടെ​ന്ന​തും പാ​ർ​ട്ടി​യെ സ​മ​ർ​ദ്ദ​ത്തി​ലാ​ക്കി​യിരിക്കു​ക​യാ​ണ്.​ശു​ഹൈ​ബ് വ​ധ​ത്തി​ൽ സ​ർ​ക്കാ​രി​നെ​തി​രേ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ പ​ങ്കെ​ടു​ത്തതും ശ്ര​ദ്ധേ​യ​മാ​ണ്.

error: Content is protected !!