യു​വ​നി​ര​യ്ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി സി പി എം കണ്ണൂര്‍ ജില്ല സെ​ക്ര​ട്ട​റി​യേ​റ്റ്

യു​വ​നി​ര​യ്ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കി 11 അം​ഗ സെ​ക്ര​ട്ട​റി​യേ​റ്റി​നെയാണ് തെ​ര​ഞ്ഞെ​ടു​ത്തത്. നി​ല​വി​ലെ അം​ഗ​ങ്ങ​ളാ​യ സി. ​കൃ​ഷ്ണ​ൻ, വി. ​നാ​രാ​യ​ണ​ൻ, ഒ.​വി. നാ​രാ​യ​ണ​ൻ, കെ.​എം. ജോ​സ​ഫ്, കെ.​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​മാ​യ ടി. ​കൃ​ഷ്ണ​നെ നേ​ര​ത്തെ ഒ​ഴി​വാ​ക്കി​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വി. ജ​യ​രാ​ജ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​മാ​ണ് അം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി. ​ജ​യ​രാ​ജ​ന്‍, എം. ​പ്ര​കാ​ശ​ന്‍, എം. ​സു​രേ​ന്ദ്ര​ന്‍, വ​ത്സ​ന്‍ പ​നോ​ളി, എ​ന്‍. ച​ന്ദ്ര​ന്‍, കാ​രാ​യി രാ​ജ​ന്‍ എ​ന്നി​വ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി തു​ട​രും. ടി.​ഐ. മ​ധു​സൂ​ദ​ന​ന്‍, പി. ​ഹ​രീ​ന്ദ്ര​ന്‍, ടി.​കെ. ഗോ​വി​ന്ദ​ന്‍ മാ​സ്റ്റ​ര്‍, പി. ​പു​രു​ഷോ​ത്ത​മ​ന്‍, പി.​വി. ഗോ​പി​നാ​ഥ് എ​ന്നി​വ​രാ​ണ് പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ള്‍.

error: Content is protected !!