ടി.​പി.​ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ല: കോ​ടി​യേ​രി

ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ ഒ​രി​ക്ക​ലും സി​പി​എം വി​രു​ദ്ധ​നാ​യി​രു​ന്നി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സി​പി​എം ന​ശി​ച്ചു​കാ​ണാ​ൻ ടി.​പി ഒ​രി​ക്ക​ലും ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ തീ​ർ​ന്നാ​ൽ സി​പി​എ​മ്മി​നോ​ട് അ​ടു​ക്ക​ണ​മെ​ന്നു ടി.​പി ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

ആ​ർ​എം​പി​യെ കോ​ണ്‍​ഗ്ര​സ് കൂ​ടാ​ര​ത്തി​ലെ​ത്തി​ക്കാ​ൻ ടി.​പി ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​ന്ന് ആ​ർ​എം​പി കെ.​കെ.​ര​മ​യു​ടെ മാ​ത്രം പാ​ർ​ട്ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും കോ​ടി​യേ​രി കു​റ്റ​പ്പെ​ടു​ത്തി.വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി

error: Content is protected !!