കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളയ്ക്കെതിരെ എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു

ജനങ്ങളെ വലച്ചു കൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അമിതനികുതിക്കെതിരെ എസ്.ഡി.പി.ഐയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. രാവിലെ 9.30 മുതല്‍ പത്തുമിനുട്ട് കാല്‍ടെക്‌സില്‍ പ്രതിഷേധം നടത്തി. പുതിയതെരുവിലും റോഡ് തടഞ്ഞു.     

എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരം കോര്‍പ്പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദേശീയ പാത ഉപരോധിച്ചത്. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഷംസുദ്ദീന്‍ മൗലവി, മണ്ഡലം സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ പൂക്കുണ്ട്, മുഹമ്മദലി വാഴയില്‍, ജില്ലാ കമ്മിറ്റി അംഗം എ. ആസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

error: Content is protected !!