കണ്ണൂര്‍ മങ്ങാട് രാവിലെ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചത് പിതാവും മകളുമല്ല

കണ്ണൂര്‍ മങ്ങാട് രാവിലെ ഉണ്ടായ വാഹന അപകടത്തില്‍ മരിച്ചത് പിതാവും മകളുമല്ല.അയല്‍വാസികളാണ് മരിച്ച അബ്ദുൾ ഖാദറും,അഫ്രയും.മരിച്ചവരുടെ മകളുടെ പേരും ,മരിച്ച കുട്ടിയുടെ പേരും തമ്മിലുള്ള സാമ്യമാണ് തെറ്റ്ധാരണയ്ക്ക് കാരണമായത്.മരിച്ച അഫ്രയുടെ പിതാവിന്‍റെ പേരും ഖാദര്‍ എന്നാണ്,ഇതും സംശയത്തിനു കാരണമായി.

ബസ് കാത്തു നില്‍ക്കുന്നവര്‍ക്കിടയിലേക്ക് കാർ പാഞ്ഞു കയറിയാണ് രാവിലെ 8 മണിയോടെ അപകടം നടന്നത്.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടം നടത്താനുള്ള നടപടികള്‍ തുടങ്ങി.മൃതദേഹങ്ങള്‍ വൈകിട്ടോടെ ഖബറടക്കും.

error: Content is protected !!