മെട്രോമാനെ തിരിച്ചു വിളിക്കണം:ര​മേ​ശ് ചെ​ന്നി​ത്ത​ല

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, ഇ. ​ശ്രീ​ധ​ര​നെ​യും ഡി​എം​ആ​ർ​സി​യെ​യും മ​ട​ക്കി വി​ളി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.ശ്രീ​ധ​ര​ന്‍റെ​യും ഡി​എം​ആ​ർ​സി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​റ്റ് മെ​ട്രോ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ താ​ത്പ​ര്യം കാ​ണി​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വേ​ദ​ന​യോ​ടെ​യാ​ണ് താ​ൻ പിന്മാ​റു​ന്ന​താ​ണെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി​യിരുന്നത്. ശ്രീ​ധ​ര​നെ​പ്പോ​ലെ രാ​ഷ്ട്രം ആ​ദ​രി​ക്കു​ന്ന ഒ​രു പ്ര​തി​ഭാ​ശാ​ലി​ക്ക് ഒ​രു പ​ദ്ധ​തി​യി​ൽ​നി​ന്നും പിന്മാ​റേ​ണ്ടി​വ​രു​ന്ന​ത് കേ​ര​ളീ​യ​ർ​ക്കാ​കെ അ​പ​മാ​ന​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ശ്രീ​ധ​ര​നെ മ​ട​ക്കി​വി​ളി​ച്ച് ച​ർ​ച്ച ന​ട​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ശ്രീ​ധ​ര​ന്‍റെ സേ​വ​നം കേ​ര​ള​ത്തി​ന് ന​ഷ്ട​പ്പെ​ടു​ത്തു​ന്ന സാ​ഹ​ച​ര്യം മു​ഖ്യ​മ​ന്ത്രി ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

error: Content is protected !!