ശുഹൈബ് വധം: പ്രതികളെ സംരക്ഷിക്കുന്നത് സി പി എം തുടരുമെന്ന് കെ.സുധാകരൻ

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യ സി​പി​എം ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ. പ്ര​തി​ക​ളെ പു​റ​ത്താ​ക്കി​യ സി​പി​എം ന​ട​പ​ടി ആ​ത്മാ​ർ​ഥ​ത​യി​ല്ലാ​ത്ത​താ​ണെ​ന്നും പ്ര​തി​ക​ൾ ഇ​നി​യും പാ​ർ​ട്ടി സം​ര​ക്ഷ​ണ​യി​ൽ തു​ട​രു​മെ​ന്നും സു​ധാ​ക​ര​ൻ കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ർ​ട്ടി സ​മ്മ​ർ​ദ​ത്തി​ലാ​യ​തി​നാ​ലാ​ണ് സി​പി​എം ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ​ട​യ​ന്നൂ​രി​ലെ ശു​ഹൈ​ബി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ നാ​ലു പ്ര​വ​ർ​ത്ത​ക​രെ​യാ​ണു സി​പി​എം പു​റ​ത്താ​ക്കി​യ​ത്.

error: Content is protected !!