രാജ്യത്ത് സി പി എം തുടച്ചു നീക്കപ്പെടാൻ കാരണം കേരള ഘടകം; രമേശ് ചെന്നിത്തല

രാജ്യത്ത് നിന്ന് സിപിഐഎം തുടച്ച് നീക്കപ്പെടുന്ന അവസ്ഥയിലെത്തിയതിനു പിന്നില്‍ കേരളഘടകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ത്രിപുരയിലെ സിപിഐഎമ്മിന്റെ 25 വര്‍ഷം നീണ്ട ഭരണത്തിനു അന്ത്യം കുറച്ച് ബിജെപി അധികാരം നേടിയതിനു പിന്നാലെയാണ് വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്ത് വന്നത്. കേരളഘടകത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് സിപിഐഎമ്മിന്റെ ഈ അവസ്ഥയ്ക്കു കാരണം.

സിപിഐഎം എന്നും മണ്ടത്തരം മാത്രമാണ് കാണിച്ചിട്ടുള്ളത്. അതിലെ അവസാനത്തെ മണ്ടത്തരമായിരുന്നു കോണ്‍ഗ്രസ് ബന്ധം വേണ്ടാ എന്ന നിലപാട്.

സഫീറിന്റെയും, മധുവിന്റെയും വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രിക്ക് മട്ടന്നൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ വീടും സന്ദര്‍ശിക്കമായിരുന്നു. കൊലയാളികള്‍ സ്വന്തം പാര്‍ട്ടിക്കാരാണെന്ന് ബോധ്യമുള്ളത് കൊണ്ടാണ് ശുഹൈബിന്റെ വീട് മുഖ്യമന്ത്രി വിട്ടുകളഞ്ഞതെന്നും ചെന്നിത്തല ആരോപിച്ചു.

error: Content is protected !!