2025 ഓടെ ഭാരതം സംഘപരിവാറിന്റെ നിയന്ത്രണത്തിലാകും; കെ.സുരേന്ദ്രൻ

ബിജെപിയുടെ വിജയത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കെ.സുരേന്ദ്രന്‍. ആര്‍എസ്എസിന്റെ് നൂറാം സ്ഥാപകവര്‍ഷമായ 2025-ഓടെ രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നിയന്ത്രണത്തിലാവുമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി വിജയം കേവലം ഒരു സുപ്രഭാതത്തിലെ തരംഗമല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണ്. കേരളത്തില്‍ നിന്നു പോലുമുള്ള നിരവധി സംഘപ്രചാരകന്‍മാര്‍ ആ പ്രദേശങ്ങളില്‍ പോയി സ്വജീവിതം ഉഴിഞ്ഞുവെച്ചതിന്റെ ഫലമാണ് ഇന്നത്തെ നേട്ടം.

ബംഗാളിലെപ്പോലെ ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം ത്രിപുരയിലും സി ഐപിഎം തകരും. മായാജാലവും കണ്‍കെട്ടും പണക്കൊഴുപ്പുമല്ല മറിച്ച് നിശബ്ദമായി നിരന്തരമായി ചിട്ടയോടെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ നേട്ടമാണ് വിജയമെന്നും കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

error: Content is protected !!