ത്രിപുരയില്‍ അമിത് ഷായുടെ ചാണിക്യ തന്ത്രത്തില്‍ ബി.ജെ.പി അധികാരത്തിലേക്ക്

ആദ്യമായി ത്രിപുരയില്‍ അക്കൗണ്ട് തുറന്ന ബിജെപിക്ക് ഇരട്ടി മധുരമായി ഭരണം നേടാന്‍ സാധിക്കുന്നത്. സിപിഐഎമ്മുമായി നേരിട്ട് ഏറ്റുമുട്ടിയ ത്രിപുരയിലെ വിജയം ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശക്തിപകരും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെയും പ്രധാനമന്ത്രി നരന്ദ്രേ മോദിയുടെയും ചാണിക്യതന്ത്രങ്ങള്‍ ഒരിക്കല്‍ കൂടി വിജയം നേടുകയാണ്.

25 വര്‍ഷമായി തുടരുന്ന സിപിഐഎം ഭരണത്തിനു അന്ത്യം കുറിച്ച് ബിജെപി ത്രിപുരയില്‍ 38 സീറ്റുകളിലാണ് ലീഡ് നേടിയിരിക്കുന്നത്. സിപിഐഎം 21 സീറ്റിലേക്ക് ചുരുക്കിയിരിക്കുകയാണ്. ഇതു വരെ ത്രിപുരയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കാത്ത പാര്‍ട്ടിയായിരുന്നു ബിജെപി.

അതേസമയം ഇത്തവണ ത്രിപുരയില്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഒറ്റ സീറ്റു പോലും നേടാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനും അധ്യക്ഷനായി അരേങ്ങറിയ രാഹുല്‍ ഗാന്ധിക്കും ദേശീയ രാഷ്ട്രീയത്തില്‍ വരും ദിനങ്ങള്‍ നിര്‍ണായകമാണ്.

error: Content is protected !!