അച്ഛന്റെ കൊലയാളികളോട് ഞാനും പ്രീയങ്കയും ക്ഷമിച്ചു :രാഹുൽ ഗാന്ധി

രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയവരോട് താനും പ്രിയങ്കയും ക്ഷമിച്ചെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സിംഗപ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റിലെ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. എന്തു കാരണത്തിന്‍റെ പേരിലായായും അച്ഛനെ കൊന്നവരോട് ഞങ്ങൾ ക്ഷമിച്ചുകഴിഞ്ഞു. ഒരു തരത്തിലുള്ള സംഘർഷങ്ങളും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ – അദ്ദേഹം പറഞ്ഞു.

അച്ഛൻ ഒരു ദിവസം കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നുവെന്നും അമ്മൂമ്മയായിരുന്ന ഇന്ദിരയുടെ കാര്യത്തിലും തങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്നും രാഹുൽ പറഞ്ഞു. രാഷ്ട്രീയത്തിൽ തെറ്റുകൾക്കെതിരെ നിലപാടെടുക്കുന്നവരും ഏതെങ്കിലും കാര്യത്തിനായി ഉറച്ച് വാദിക്കുന്നവരും കൊല്ലപ്പെടുമെന്ന് ഉറപ്പാണണെന്നു കൂട്ടിച്ചേർത്ത രാഹുൽ അച്ഛന്‍റെ കൊലപാതകം ഏറെനാൾ തങ്ങളെ അലട്ടിയിരുന്നുവെന്നും പിന്നീട് അത് ചെയ്തവോരോട് പൂർണമായും ക്ഷമിച്ചെന്നും വ്യക്തമാക്കി.

തനിക്ക് 14വയസുള്ളപ്പോഴാണ് ഇന്ദിരഗാന്ധി കൊല്ലപ്പെട്ടതെന്നു പറഞ്ഞ രാഹുൽ തനിക്കൊപ്പം ബാഡ്മിന്‍റൺ കളിക്കാൻ കൂടിരുന്നവരാണ് ഇന്ദിരയെ കൊലപ്പെടുത്തിയതെന്നും ഓർത്തെടുത്തു. 15 ലേറെപ്പേർ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ചുറ്റും സുരക്ഷയൊരുക്കുമ്പോഴും തനിക്ക് പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും രാഹുൽ പറഞ്ഞു.

error: Content is protected !!