ആന്ധ്രപ്രദേശിൽ വാഹനാപകടം 4 മലയാളികൾ മരിച്ചു

ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം സ്വദേശികളായ ബദ്‌വീര ഷെട്ടി, മഞ്ചപ്പ ഷെട്ടി, സദാശിവം, ഗിരിജ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിരിപ്പൂര്‍ തീര്‍ത്ഥാടനത്തിന് പോവുകയായിരുന്നവരാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Content is protected !!