ആനപ്രേമികളെ കണ്ണീരിലാഴ്ത്തി തിരുവമ്പാടി ശിവസുന്ദർ വിടവാങ്ങി

ഇന്ന് പുലര്‍ച്ചെ മുന്നിനാണ് തൃശൂർ പൂരത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്ന തിരുവമ്പാടി ശിവസുന്ദറാണ് ചെരിഞ്ഞത്. ആനയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് കോടനാട് നടക്കും.

കഴിഞ്ഞ 15 വര്‍ഷമായി തൃശ്യൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റിയിരുന്ന ശിവസുന്ദര്‍ ആന പ്രേമികളുടെ ഹരമായിരുന്നു.67 ദിവസമായി എരണ്ടക്കെട്ടിനു ചികിത്സലായിരുന്നു ആന.2003ല്‍ വ്യവസായിയായ ടി. എ. സുന്ദര്‍മേനോന്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ് ശിവസുന്ദര്‍.

തലയെടുപ്പ് കൊണ്ടും, ഇണക്കം കൊണ്ടും പേര് കേട്ട ശിവസുന്ദറുമായി തിരുവമ്പാടിക്കാർക്ക് ആത്മബന്ധമുണ്ട്.

error: Content is protected !!