സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയുടെ അക്കൗണ്ടൻസി ചോദ്യപേപ്പർ ചോർന്നു. വാട്സാപ്പ് വഴിയാണു ചോദ്യപേപ്പർ പുറത്തുവന്നതെന്നു കരുതുന്നു. സംഭവത്തിൽ സിബിഎസ്ഇ ഉദ്യോഗസ്ഥർക്കു പങ്കുള്ളതായി സംശയമുയർന്നിട്ടുണ്ട്. ചോദ്യപേപ്പർ ചോർന്നതായി ഡൽഹി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ സ്ഥിരീകരിച്ചു.

രണ്ടാം സെറ്റിലെ ചോദ്യപേപ്പറുമായി യോജിക്കുന്നവയാണു പുറത്തുവന്നിരിക്കുന്നത്. വാട്സാപ്പിലൂടെ പ്രചരിച്ച ചോദ്യപേപ്പറിന്റെ പകർപ്പു മന്ത്രിക്കും ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണു ചോർച്ച കണ്ടെത്തിയത്. ബുധനാഴ്ച മുതൽതന്നെ ചോദ്യപേപ്പറുകളുടെ പകർപ്പ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

error: Content is protected !!