കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയതിന് ബിസിസിഐക്ക് പിഴ

കൊച്ചി ടസ്കേഴ്സിനെ ഐപിഎലിൽനിന്നു പുറത്താക്കിയ ബിസിസിഐയ്ക്കു (ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) വൻ‍ പിഴ. നഷ്ടപരിഹാരമായി 550 കോടി രൂപ നൽകണമെന്നാണു സുപ്രീംകോടതി വിധി. നഷ്ടപരിഹാരം നൽകിയില്ലെങ്കില്‍ 18 ശതമാനം വാർഷിക പിഴയും നൽകാൻ നിർദേശിച്ചിട്ടുണ്ട്. ആർബിട്രേഷൻ ഫോറത്തിന്റെ ഉത്തരവ് ശരിവച്ചാണു സുപ്രീംകോടതി വിധി. 850 കോടി രൂപയായിരുന്നു കൊച്ചി ടസ്കേഴ്സ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്.

ബിസിസിഐയിലെ ഭൂരിപക്ഷം അംഗങ്ങളുടേയും എതിര്‍പ്പ് അവഗണിച്ച് പ്രസിഡ‍ന്‍റായിരുന്ന ശശാങ്ക് മനോഹറാണ് ടസ്കേഴ്സിനെ പുറത്താക്കിയത്. ഇതിനെതിരെയാണ് ടസ്കേഴ്സ് ഉടമളായ റെങ്ദേവു കര്‍സോര്‍ഷ്യം ആര്‍ബിട്രേഷൻ കോടതിയെ സമീപിക്കുകയായിരുന്നു. അന്ന് തർക്ക പരിഹാരത്തിലൂടെ കോടതി നിശ്ചയിച്ച തുക നൽകാനാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്. 18 ശതമാനം വാർഷിക പലിശ സഹിതമാണ് 850 കോടിയോളം രൂപയടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

error: Content is protected !!