അഴിക്കോട് നിരോധിത പുകയില ഉല്പന്നങ്ങളുമായി ഒരാള്‍ പിടിയില്‍

രഹസ്യ വിവരത്തെ തുടര്‍ന്ന്‍ നടത്തിയ തിരച്ചിലില്‍ അഴീക്കല്‍ ഹാര്‍ബറില്‍ നിന്നാണ് വളപട്ടണം സി ഐ യും സംഘവും 160  പാക്കറ്റ് നിരോധിത പുകയില ഉല്പന്നം പിടികൂടിയത്.ഉത്തര്‍ പ്രദേശ്‌ സ്വദേശി രമാകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു.അന്യ സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടത്തുന്ന മുഖ്യ കണ്ണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.

സ്കൂള്‍ കുട്ടികളെ ലക്‌ഷ്യം വെച്ച് ലഹരി വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണോ രമാകാന്ത് എന്ന് പോലീസ് സംശയിക്കുന്നു.ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.പ്രതിയെ നാളെ രാവിലെ കോടതിയില്‍ ഹാജരാക്കും.എസ് ഐ രവി, സിവില്‍ പോലീസുകാരായ വിനോദ്, മഹേഷ്‌ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!