പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പാമ്പന്‍ മാധവനെ അനുസ്മരിച്ചു

പ്രമുഖ മാധ്യമപ്രവര്‍ത്തകനും കണ്ണൂര്‍ പ്രസ്്ക്ലബിന്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന പാമ്പന്‍ മാധവന്റെ 26ാം ചരമവാര്‍ഷിക ദിനത്തില്‍.കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

പ്രസ്്ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് അധ്യക്ഷത വഹിച്ചു. യു പി സന്തോഷ്, സി സുനില്‍കുമാര്‍, ജയകൃഷ്ണന്‍ നരിക്കുട്ടി സംസാരിച്ചു. പ്രസ്്ക്ലബ് ട്രഷറര്‍ സിജി ഉലഹന്നാന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പി എസ് പ്രവീണ്‍ദാസ് നന്ദിയും പറഞ്ഞു. ഗണേഷ് മോഹന്‍, എം വി മഹേഷ് ബാബു, എം പി അബ്ദുല്‍ സമദ്, എം അബ്ദുല്‍ മുനീര്‍ നേതൃത്വം നല്‍കി. 

error: Content is protected !!