ചാലയിൽ വാഹനാപകടം: മൂന്ന് മരണം

കണ്ണൂർ ചാലയിൽ വാഹനാപകടത്തിൽ മൂന്ന് പേരാണ് മരിച്ചത്. ചാല ബൈപാസിൽ പുലർച്ചെ 7 മണിയോടെയാണ് അപകടം ഉണ്ടായത്.തലശ്ശേരി ഭാഗത്തു നിന്നും വരികയായിരുന്ന ടിപ്പർ ലോറിക്കു പിറകിൽ ഒമ്നി വാൻ ഇടിക്കുകയായിരുന്നു. ഒമ്നി വാനിലുണ്ടായിരുന്ന തമിഴ് നാട് സ്വദേശികളാണ് മരിച്ചവർ. തെങ്കാശി സ്വദേശികളായ രാമർ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണ് മരിച്ചത്

ഇടിയു ടെ ആഘാതത്തിൽ സംഭവസ്ഥലത്തു തന്നെ മൂന്നു പേരും മരിച്ചു.മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!