ആരാധനാലയങ്ങളിലെ ആയുധ പരിശീലനം തടയുമെന്ന് മുഖ്യമന്ത്രി

ക്ഷേത്രങ്ങളുടെ മറവില്‍ നടത്തുന്ന ആയുധപരിശീലനം തടയാന്‍ ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി. ഇത് സംബന്ധിച്ച് വന്ന ചോദ്യത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പലക്ഷേത്രങ്ങളിലും ആര്‍എസ്എസ് നേതൃത്വത്തില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവിടെ ആയുധപരിശീലനം നടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയം നിയമസഭയിലും ഉന്നയിച്ചത്.

ഭക്തിയുടെ മറവില്‍ സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളില്‍ ആയുധപരിശീലനം നടക്കുന്നുണ്ടെന്നും ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വരെ ഇതു നടക്കുന്നുണ്ടെന്നും വി.ഡി.സതീശന്‍ തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

error: Content is protected !!